പെൻഷണേഴ്സ് പൊതുയോഗം
Sunday 25 January 2026 12:07 AM IST
വൈക്കം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വൈക്കം ടൗൺ നോർത്ത് യൂണിറ്റ് വാർഷിക പൊതുയോഗം വൈക്കം വ്യാപാരഭവനിൽ നടന്നു. ജില്ലാ കമ്മിറ്റിയംഗം എ. പത്രോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി കൺവീനർ എസ്.ഗീതാ കുമാരി, സെക്രട്ടറി കെ.സി.ബീനാ കുമാരി, ജോയിന്റ് സെക്രട്ടറി കെ.ബി.മോഹനൻ, പി.ജയകുമാർ, എൻ.ആർ.പ്രദീപ് കുമാർ, ടി.ആർ.മോഹനൻ, കെ.സി.ധനപാലൻ, പി.ബി.മോഹനൻ, എ.ശിവൻകുട്ടി, എം.വിജയകുമാർ, പി.ആർ.രാജു, കെ.മനോഹരൻ, കെ. മോഹനൻ, കെ.പി.സുലേഖ, എം.കെ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.