കല്ലറ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം

Sunday 25 January 2026 12:03 AM IST

കോട്ടയം : കല്ലറയിൽ പുതിയതായി നിർമ്മിച്ച പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. പൊലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സി. കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, വൈക്കം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.എസ്. ഷിജു, തങ്കമ്മ പഞ്ചായത്തംഗം ടിന്റു ജോസഫ്, മുൻ പ്രസിഡന്റ് ജോണി തോട്ടുങ്കൽ, കെ. സദൻ, പ്രേംജി കെ. നായർ, കെ.എൻ. അജിത്കുമാർ, സിബിച്ചൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.