ലഹരിവിരുദ്ധ പൗരസംഗമം
Sunday 25 January 2026 3:02 AM IST
തിരുവനന്തപുരം: കോൺഫ്ര,എൽ.ബി.എസ് ഗാന്ധി ജയന്തി മാസാചരണ മത്സര സമ്മാനദാനവും,ലഹരി വിരുദ്ധ പൗരസംഗമവും,കോൺഫ്ര 25-ാം വാർഷികവും നടന്നു.എൽ.ബി.എസ് പൂജപ്പുര പ്രിൻസിപ്പൽ ഡോ.സ്മിത മോൾ.എം.ബി ഉദ്ഘാടനം ചെയ്തു.ഡോ.പി.ജെ.ലോറൻസ് ബോധവത്കരണ ക്ലാസെടുത്തു.വട്ടിയൂർക്കാവ് സദാനന്ദൻ,ജോൺസൺ റോച്ച്,കെ.ജെ.വാസുദേവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.സുമി സമ്മാനദാനം നിർവഹിച്ചു.പ്രൊഫ.ഗിവർഗീസ്,പ്രൊഫ.കൊല്ലശ്ശേരിൽ അപ്പുക്കുട്ടൻ,എം.ശശിധരൻ നായർ എന്നിവർ ഗാഡ്ഗിൽ അനുസ്മരണം നടത്തി.പി.സോമശേഖരൻ നായർ കവിത അവതരിപ്പിച്ചു.ഗായകൻ പട്ടം സനിത്,വേണു ഹരിദാസ്,അഡ്വ.എസ്.രഘ എന്നിവർ പങ്കെടുത്തു.