പുരസ്കാര നിറവിൽ എൽ.എൻ.സി.പി.ഇ
Sunday 25 January 2026 3:05 AM IST
തിരുവനന്തപുരം: രാജ്യത്തെ കായിക വിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് ലക്ഷ്മീബായ് നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ.ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടന്ന ഗ്ലോബൽ സ്പോർട്സ് എഡ്യൂക്കേഷൻ കൺവെൻഷനിലാണ് കോളേജ് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്.ഫിസിക്കൽ എഡ്യൂക്കേഷൻ മേഖലയിലെ മികച്ച സർക്കാർ സ്ഥാപനത്തിനുള്ള പുരസ്കാരത്തിന് പുറമെ കായികരംഗത്തെ മികച്ച പ്രകടനത്തിനും നേട്ടങ്ങൾക്കുമുള്ള പ്രത്യേക അവാർഡും എൽ.എൻ.സി.പി.ഇ കരസ്ഥമാക്കി.പ്രിൻസിപ്പൽ (ഇൻ-ചാർജ്) ഡോ. പ്രദീപ് ദത്ത മികച്ച ഫാക്കൽറ്റി അംഗത്തിനുള്ള വ്യക്തിഗത പുരസ്കാരവും ഏറ്റുവാങ്ങി.