മുഖാമുഖം വിത്ത് മെഗാ
മമ്മൂട്ടിക്ക് അരികിൽ മനോജ് കെ. ജയൻ
മമ്മൂട്ടിയോടൊപ്പം ആഹ്ളാദനിമിഷം പങ്കുവച്ച് നടൻ മനോജ് കെ. ജയൻ. ചെറിയ ഇടവേളയ്ക്കുശേഷം മുഖാമുഖം വിത്ത് അവർ മെഗാ ലൗ യു മമ്മുക്ക എന്ന കുറിപ്പോടെ ചിത്രങ്ങൾ മനോജ് കെ. ജയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പദയാത്ര എന്ന മമ്മൂട്ടി ചിത്രത്തിൽ മനോജ് കെ. ജയൻ അഭിനയിക്കുന്നുണ്ട്. സിനിമയ്ക്കുപുറത്തും ഇരുവരും തമ്മിൽ അഗാധമായ സ്നേഹബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ബിഗ് ബി, സുകൃതം, രാജമാണിക്യം, തച്ചിലേടത്ത് ചുണ്ടൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയും മനോജ് കെ. ജയനും ഒരുമിച്ചിട്ടുണ്ട്.
കുടുംബസമേതം ലണ്ടനിൽ ആണ് മനോജ് കെ. ജയന്റെ താമസം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്റെ ചിത്രീകരണത്തിന് ലണ്ടനിൽ മമ്മൂട്ടി എത്തിയപ്പോൾ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ഇടംപിടിച്ചിരുന്നു.
ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം. പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെയാണ്.
പ്രിയപ്പെട്ട മമ്മുക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ, ഒരുപാട് സന്തോഷം. മമ്മുക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നു. ദൈവത്തിന് നന്ദി. മനോജ് കെ. ജയൻ അന്ന് കുറിച്ച വാക്കുകൾ.