എം.പി. ഇട്ടൻ

Saturday 24 January 2026 8:06 PM IST

പെരുമ്പാവൂർ: വളയൻചിറങ്ങര മുക്കണഞ്ചേരി എം.പി. ഇട്ടൻ (91, റിട്ട. പോസ്റ്റ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് തുരുത്തിപ്ലി സെന്റ് മേരീസ് വലിയ പള്ളി സെമിത്തേരിയിൽ. തുരുത്തിപ്ലി സെന്റ് മേരീസ് വലിയ പള്ളി ട്രസ്റ്റി, ദർശിനിപുരം ആർ.പി.എസ്., മിൽക്ക് സൊസൈറ്റി എന്നിവയുടെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ശോശാമ്മ. മക്കൾ: സാജു ഇട്ടൻ (വൈ.എം.സി.എ മുൻ പ്രസിഡന്റ്), വത്സ ജോർജ് (ഐക്കരനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർപേഴ്സൺ). മരുമക്കൾ: ജെസി തോമസ് (റിട്ട. സ്റ്റോർ കീപ്പർ, ഹെൽത്ത് സർവീസ്), ജോർജ്.