സന്ദർശനം നടത്തി

Sunday 25 January 2026 1:10 AM IST

നെടുമങ്ങാട്: തൊഴിലുറപ്പ് തൊഴിലാളികളുമായി സംവദിക്കാനും തൊഴിലാളികളുടെ അഭിപ്രായങ്ങൾ അറിയുന്നതിനുമായി രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി ദേശീയ അദ്ധ്യക്ഷൻ ഡോ.സുനിൽ പൻവാർ വാമനപുരം നിയോജക മണ്ഡലത്തിലെ പുല്ലമ്പാറ, വാമനാപുരം പഞ്ചായത്തുകളിൽ സന്ദർശനം നടത്തി.കേന്ദ്ര ഗവൺമെന്റ് നിർമ്മല ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സന്ദർശനമെന്ന് ഡോ.സുനിൽ പൻവാർ അറിയിച്ചു.സംസ്ഥാന ചെയർമാൻ എം.മുരളി,ജില്ലാ ചെയർമാൻ ആനാട് ജയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.