ആക്ഷൻ കമ്മിറ്റി നിവേദനം നൽകി

Saturday 24 January 2026 9:33 PM IST

കൊട്ടിയൂർ:മാനന്തവാടി - കണ്ണൂർ വിമാനത്താവളം കണക്ടിവിറ്റി റോഡിന് കെട്ടിടങ്ങളും നിർമ്മിതികളും ഏറ്റെടുക്കുമ്പോൾ കാലപ്പഴക്കം കണക്കാക്കുമെന്ന ഉത്തരവ് പിൻവലിച്ച് നഷ്ടപരിഹാരം എത്രയും വേഗം നൽകി പുനരധിവാസം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ റവന്യൂ മന്ത്രി കെ.രാജന് നിവേദനം സമർപ്പിച്ചു. കൊട്ടിയൂർ വൈശാഖ മഹോത്സവകാലത്ത് ഉണ്ടാകുന്ന ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയാക്കി അമ്പായത്തോട് ബോയ്സ് ടൗൺ റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബി ജനറൽ മാനേജർക്കും നിവേദനം നൽകി. ആക്ഷൻ കമ്മിറ്റി ചെയർമാൻ ജോണി പാമ്പാടിയിൽ , കൺവീനർ ജി ൽ സ്. എം. മേയ്ക്കൽ, ജയിക്കബ്ബ് ചോലമറ്റം,ഹരിദാസ് കൊല്ല കോണം ജോസഫ് പള്ളിക്കാമഠം എന്നിവരാണ് നിവേദനങ്ങൾ നൽകിയത്.