അക്ഷര കരോൾ വിളംബര ജാഥ

Saturday 24 January 2026 9:34 PM IST

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ്സിന്റെയും അക്ഷര കരോളിന്റെയും പ്രചരണാർത്ഥം കാഞ്ഞങ്ങാട് നഗരത്തിൽ വിളംബര ജാഥ നടത്തി. വിളംബരജാഥയിൽ ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, ലൈബ്രറി കൗൺസിൽ സംസ്ഥാന, ജില്ല, താലൂക്ക് കമ്മിറ്റിയംഗങ്ങൾ, ഗ്രന്ഥശാല ഭാരവാഹികൾ, ലൈബ്രേറിയൻമാർ തുടങ്ങിയവർ അണിനിരന്നു. മാന്തോപ്പ് മൈതാനത്ത് നടന്ന യോഗം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി. മെമ്പർ പി.കെ.പനയാൽ, ജില്ലാ സെക്രട്ടറി ഡോ.പി.പ്രഭാകരൻ, ഹൊസ്ദുർഗ് താലൂക്ക് സെക്രട്ടറി പി. വേണുഗോപാലൻ, താലൂക്ക് പ്രസിഡന്റ് സുനിൽ പട്ടേന, ജില്ലാ ജോ.സെക്രട്ടറി ടി.രാജൻ, കെ.ലളിത, പി. കുഞ്ഞിരാമൻ, എസ്‌.ഐ വി.വിജയരാജ്, സുനീഷ് കക്കാട്ടി, പി.സുശാന്ത്, എസ്‌.ഐ വി.വിജയരാജ് എന്നിവർ സംസാരിച്ചു.നാളെ അക്ഷര കരോളോടെ റിപ്പബ്ലിക് സദസ്സിന് ആരംഭം കുറിക്കും.