ജെ. വിനോദ്കുമാർ നിര്യാതനായി
Saturday 24 January 2026 9:39 PM IST
കൊച്ചി: എൽ.ഐ.സി ഏജന്റ്സ് സംഘ് ദേശീയ ജനറൽ സെക്രട്ടറിയും ആർ.എസ്.എസ് കൊച്ചി മഹാനഗർ പര്യാവരൺ സംയോജകനുമായ എറണാകുളം ചിറ്റൂർ അമ്പാടിയിൽ ജെ. വിനോദ് കുമാർ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ. വിനോദ്കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തു. പരേതരായ ജഗന്നാഥ പൈയുടെയും പ്രഭാവതിയുടെയും മകനാണ്. ഭാര്യ: ജ്യോതി പ്രഭ. സഹോദരി: ജ്യോതി ലക്ഷ്മി. വടക്കാഞ്ചേരി, തൃത്താല, വളാഞ്ചേരി, പന്തീരാങ്കാവ് എന്നിവിടങ്ങളിൽ പ്രചാരകനായി പ്രവർത്തിച്ചിട്ടുണ്ട്.