നഗരസഭ ഭരണസമിതിയ്ക്ക് സ്വീകരണം

Saturday 24 January 2026 9:43 PM IST

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന കാഞ്ഞങ്ങാട് നഗരസഭ ഭരണസമിതിയ്ക്ക് സ്വീകരണവും സോഷ്യൽ സെക്യുരിറ്റി സ്കീം ധനസഹായവിതരണവും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.കെ.എം.എ പ്രസിഡന്റ് സി കെ ആസിഫ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ വി.വി.രമേശൻ, വൈസ് ചെയർ പേഴ്സൺ ലതാ ബാലകൃഷ്ണൻ,സ്ഥിരം സമിതി ചെയർമാൻമാരായ എം.പി.ജാഫർ,എം.വിജയൻ,ഫൗസിയ ഷെരീഫ്,എം.സുമതി കൗൺസിലർ,എം.പ്രശാന്ത്, കെ.എം.എ വൈസ് പ്രസിഡന്റ് പി.മഹേഷ്, ട്രഷറർ ആസിഫ് മെട്രോ തുടങ്ങിയവർ പ്രസംഗിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഖാലിദ് അറബിക്കാടത്തിനെ ചടങ്ങിൽ ആദരിച്ചു.കെ.എം.എ ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ സ്വാഗതം പറഞ്ഞു.