സക്കരിയയുടെ ചിത്രത്തിൽ ജോജു ജോർജും ഇന്ദ്രജിത്തും

Tuesday 15 October 2019 1:15 AM IST

സു​ഡാ​നി​ ​ഫ്രം​ ​നൈ​ജീ​രി​യ​യി​ലൂ​ടെ​ ​പ്രി​യ​ങ്ക​ര​നാ​യ​ ​യു​വ​ ​സം​വി​ധാ​യ​ക​ൻ​ ​സ​ക്ക​രി​യ​യു​ടെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന് ​ഹ​ലാ​ൽ​ ​ല​വ് ​സ്റ്റോ​റി​ ​എ​ന്ന് ​പേ​രി​ട്ടു.​ ​ജോ​ജു​ ​ജോ​ർ​ജും​ ​ഇ​ന്ദ്ര​ജി​ത്തും​ ​ഗ്രേസ് ​ആ​ന്റ​ണി​യും​ ​ഷ​റ​ഫു​ദ്ദീ​നു​മാ​ണ് ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​സ​ക്ക​രി​യ​യും​ ​മു​ഹ്‌​സി​ൻ​ ​പ​രാ​രി​യും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.​ ​പ​പ്പാ​യ​ ​ഫി​ലിം​സ് ​എ​ന്ന​ ​പു​തി​യ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​അ​ബു,​ ​ജെ​സ് ​ന​ ​ഹാ​ഷിം,​ ​ഹ​ർ​ഷാ​ദ് ​അ​ലി​ ​എ​ന്നി​വ​രാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.


അ​ജ​യ് ​മേ​നോ​ൻ​ ​കാ​മ​റ​യും​ ​ബി​ജി​ബാ​ലും​ ​ഷ​ഹ​ബാ​സ് ​അ​മ​നും​ ​ചേ​ർ​ന്ന് ​സം​ഗീ​ത​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​സൈ​ജു​ ​ശ്രീ​ധ​ര​നാ​ണ് ​എ​ഡി​റ്റ​ർ.​ബെ​ന്നി​ ​ക​ട്ട​പ്പ​ന​യാ​ണ് ​പ്രൊ​ഡ​ക് ​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ.​അ​ടു​ത്ത​ ​വ​ർ​ഷം​ ​മാ​ർ​ച്ചി​ൽ​ ​ചി​ത്രം​ ​തി​യേ​റ്റ​റി​ലെ​ത്തും.


ചെ​റി​യ​ ​ബ​ഡ്ജ​റ്റി​ൽ​ ​പൂ​ർ​ത്തീ​ക​രി​ച്ച​ ​സു​ഡാ​നി​ ​ഫ്രം​ ​നൈ​ജീ​രി​യ​ ​ബോ​ക്സോ​ഫീ​സി​ൽ​ ​വ​ൻ​ ​വി​ജ​യ​മാ​യി​രു​ന്നു.​മ​ല​ബാ​റി​ലെ​ ​ഫൈ​വ്സ് ​ഫു​ട്ബാ​ളി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ക​ഥ​ ​പ​റ​ഞ്ഞ​ ​ഈ​ ​ചി​ത്രം​ ​മി​ക​ച്ച​ ​മ​ല​യാ​ള​ ​ചി​ത്ര​ത്തി​നു​ള്ള​ ​ദേ​ശീ​യ​ ​പു​ര​സ്കാ​രം​ ​നേ​ടു​ക​യു​ണ്ടാ​യി.​സം​സ്ഥാ​ന​ ​ത​ല​ത്തി​ൽ​ ​അ​ഞ്ച് ​ച​ല​ച്ചി​ത്ര​ ​പു​ര​സ്കാ​ര​ങ്ങ​ളും​ ​നേ​ടി.