മദർ തെരേസ ഹൈസ്കൂളിൽ ചിത്രരചനാ മത്സരം
Saturday 24 January 2026 10:06 PM IST
മുഹമ്മ: മദർ തെരേസ ഹൈസ്കൂളിൽ വിശുദ്ധ മദർ തെരേസയുടെ അനുസ്മരണാർത്ഥം യു. പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചനാമത്സരം നടത്തി. സ്കൂൾ അഡ്മിനിസ്ട്രറ്റർ ഫാ. ഡോ. ഷാജി ഏണേക്കാട് അദ്ധ്യക്ഷനായി. മാന്നാനം കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ ഫാദർ ജോർജ് തിരുമംഗലം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്‌മിസ്ട്രസ് മെയ്മോൾ ജോസഫ് സ്വാഗതം പറഞ്ഞു. വിജയികൾക്ക് ക്യാഷ് അവാർഡുകളും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തുടർന്ന്