പി.എസ്.സി അഭിമുഖം 30ന്

Saturday 24 January 2026 10:10 PM IST

ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ ​ മാത്തമാറ്റിക്സ് (മലയാളം മീഡിയം, കാറ്റഗറി നമ്പർ 599/2024) തസ്തികയിലേക്ക് 2025 ഒക്ടോബർ 18ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി അഭിമുഖം നടത്തും. ആദ്യഘട്ട അഭിമുഖം ജനുവരി 30ന് രാവിലെ 9.30നും ഉച്ചയ്ക്ക് 12നും പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾക്കുള്ള അറിയിപ്പ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. പി.എസ്.സി വെബ്‌സൈറ്റിലെ 'ഇന്റർവ്യൂ ഷെഡ്യൂൾ', 'അനൗൺസ്‌മെന്റ്' ലിങ്കുകൾ എന്നിവ പരിശോധിക്കണം. അറിയിപ്പ് ലഭിക്കാത്തവ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 0477​2264134.