സി.ബി.ടി മൈൻഡ് ഫുൾ പ്രോഗ്രാം
Saturday 24 January 2026 10:11 PM IST
ആലപ്പുഴ : കൊഗ്ഗനിറ്റീവ് ബിഹേവിയർ തെറാപ്പിയുടെ നൂതന വിഭാഗമായ സി.ബി.ടി മൈൻഡ് ഫുൾ പ്രോഗ്രാം രാമവർമ്മ ക്ലബ്ബിൽ സംസ്ഥാന ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ട് ഡോ. കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എസ്.ഡി കോളേജ് സൈക്കോളജി വിഭാഗം അസി. പ്രൊഫസർ ഡോ. ഒ.ജെ. സ്‌കറിയയുടെ നേതൃത്വത്തിൽ 10 ആഴ്ച നീണ്ടുനിൽക്കുന്ന പ്രോഗ്രാം ആണ് തുടങ്ങിയത്. അഡ്വക്കേറ്റ് പ്രദീപ് കൂട്ടാല , ഡോ.ഒ.ജെ.സ്‌കറിയ എന്നിവർ പ്രസംഗിച്ചു. കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ +919656590426 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.