അഖില ഭാരത ശ്രീനാരായണ ദർശന ധർമ്മ വിചാര മഹായജ്ഞം സംഘാടക സമിതി

Sunday 25 January 2026 7:26 AM IST

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ചേർത്തല മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖില ഭാരത ശ്രീനാരായണ ദർശന ധർമ്മ വിചാര മഹായജ്ഞത്തിന്റെ സംഘാടക സമതി രൂപീകരണ യോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്തു.മേഖല ചെയർമാൻ കെ.പി.നടരാജൻ അദ്ധ്യക്ഷത വഹിച്ചു.ഗുരുധർമ്മ പഠന വിഭാഗം കോ–ഓർഡിനേറ്റർമാരായ പ്രസാദ്,മനോജ് മാവുങ്കൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.എസ്.എൻ.ട്രസ്റ്റ് ചേർത്തല ആർ.ഡി.സി ചെയർമാൻ വി.എൻ.ബാബു,കൺവീനർ കെ.വി.സാബുലാൽ, ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം,മേഖല കമ്മിറ്റി അംഗങ്ങളായ ജെ.പി.വിനോദ്,ആർ.രാജേന്ദ്രൻ,വനിതാ സംഘം മേഖല യൂണിയൻ പ്രസിഡന്റ് ബിൻസി സനിൽ,സെക്രട്ടറി സുനിത സേതുനാഥ് എന്നിവർ സംസാരിച്ചു.യൂത്ത് മൂവ്‌മെന്റ് മേഖല പ്രസിഡന്റ് ഗംഗപ്രസാദ്,സൈബർ സേന കൺവീനർ അജി ഇടുപ്പുങ്കൽ എന്നിവർ പങ്കെടുത്തു. യോഗത്തിന് കൺവീനർ പി.ഡി.ഗഗാറിൻ സ്വാഗതവും വൈസ് ചെയർമാൻ പി.ജി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.ലോകം കണ്ട ദർശനങ്ങളിൽ വിശ്വമാനവികതക്ക് സ്വീകാര്യമായ ഗുരുദേവദർശനം പുത്തൻ തലമുറക്ക് പകർന്ന് നൽകുവാനും മൂല്യബോധത്തിന് കൂടുതൽ ഈട് നൽകുന്നതിനുമായാണ് മഹായജ്ഞം സംഘടിപ്പിക്കുന്നതെന്ന് മേഖല കൺവീനർ കെ.പി.നടരാജനും കൺവീനർ പി.ഡി.ഗഗാറിനും അറിയിച്ചു.ഏപ്രിൽ 2 മുതൽ 7വരെ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ യൂണിയൻ ഓഫീസ് മൈതാനിയിലാണ് മഹായജ്ഞം നടക്കുന്നത്.