ബഡ്‌സ് കലോത്സവം; 26, 31 തീയതികളിൽ
Sunday 25 January 2026 12:00 AM IST
തൃശൂർ: കുടുംബശ്രീ ജില്ലാമിഷൻ തൃശൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ബഡ്‌സ് കലോത്സവം 'തില്ലാന 2026' 26, 31 തീയതികളിലായി നടക്കും. തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലാണ് കലോത്സവം നടക്കുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന 18 ബഡ്‌സ് സ്ഥാപനങ്ങളിൽ നിന്നായി 500 മത്സരാർത്ഥികൾ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി പങ്കെടുക്കും. 26 ന് നടക്കുന്ന സ്റ്റേജ് ഇതര മത്സരങ്ങളിൽ നാല് ഇനങ്ങളിലായി 50 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. 31 ന് നടക്കുന്ന രണ്ടാം ദിനത്തിലെ സ്റ്റേജ് മത്സരങ്ങളിൽ 450 ഓളം കലാപ്രതിഭകൾ വിവിധ കലാരൂപങ്ങളിൽ മാറ്റുരയ്ക്കും. വിജയികളാകുന്നവർക്ക് സംസ്ഥാനതല ബഡ്‌സ് കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഫോൺ: 04872362517.