വിംഗ്സ് ഇന്ത്യ 2026: എയർ ഇന്ത്യയ്‌ക്ക് പുരസ്‌കാരം

Sunday 25 January 2026 2:03 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന വ്യോമയാന പരിപാടിയായ വിംഗ്സ് ഇന്ത്യ 2026ന്റെ ഭാഗമായി എയർ ഇന്ത്യ എക്‌സ്‌പ്രസിന് പുരസ്‌കാരം പ്രഖ്യാപിച്ചു. ആഭ്യന്തര കണക്‌ടിവിറ്റി വർദ്ധിപ്പിച്ചതിനും മികച്ച യാത്രാനുഭവത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണിത്. കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോ‌ർട്ട്സ് അതോറിട്ടി ഒഫ് ഇന്ത്യയും ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്നാണ് എയർലൈൻ കാറ്റഗറിയിൽ പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹൈദരാബാദിൽ 28 മുതൽ 31 വരെയാണ് വിംഗ്സ് ഇന്ത്യ 2026 പരിപാടി നിശ്ചയിച്ചിരിക്കുന്നത്. 28ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന് പുരസ്‌കാരം കൈമാറും.