സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കലോത്സവത്തിന് ഇന്ന് സമാപനം

Sunday 25 January 2026 12:05 AM IST

തൃശൂർ: 46ാം സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മേയർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ കൗൺസിലർ അഡ്വ.ജോയി ബാസ്റ്റ്യൻ ചാക്കോള അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, ഷീല ജോർജ് എന്നിവർ വിശിഷ്ടാതിഥികളാകും. തുടർന്ന് കോർപറേഷൻ കൗൺസിലർ അഡ്വ.സുബി ബാബു സമ്മാനവിതരണം നിർവഹിക്കും. തൃശൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നാല് ദിവസങ്ങളിൽ എട്ട് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കലോത്സവം ജനറൽ കോ ഓർഡിനേറ്റർ കൂടിയായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.പി.ജയപ്രകാശ് സ്വാഗതം പറയും. തൃശൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് പി.ജയപ്രസാദ് നന്ദി പറയും.

കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​മു​ൻ​പിൽ

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​ഗ​വ.​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഹൈ​സ്‌​കൂ​ളി​ന്റെ​ ​ആ​തി​ഥേ​യ​ത്വ​ത്തി​ൽ​ ​തൃ​ശൂ​രി​ൽ​ ​ന​ട​ക്കു​ന്ന​ ​സം​സ്ഥാ​ന​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വം​ ​ഇ​ന്ന് ​സ​മാ​പി​ക്കാ​നി​രി​ക്കെ​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഹൈ​സ്‌​കൂ​ൾ​ 136​ ​പോ​യി​ന്റു​മാ​യി​ ​മു​ന്നേ​റ്റം​ ​തു​ട​രു​ന്നു.​ ​കോ​ക്കൂ​ർ​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഹൈ​സ്‌​കൂ​ളും​ ​(118​ ​പോ​യി​ന്റ്)​ ​പാ​ല​ക്കാ​ട് ​ടെ​ക്‌​നി​ക്ക​ൽ​ ​ഹൈ​സ്‌​കൂ​ളും​ ​(114​ ​പോ​യി​ന്റ്)​ ​ര​ണ്ടും​ ​മൂ​ന്നും​ ​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.​ ​ഇ​ന്ന് ​രാ​വി​ലെ​ 8​ ​ന് ​ടൗ​ൺ​ഹാ​ളി​ൽ​ ​ദേ​ശ​ഭ​ക്തി​ഗാ​ന​ ​മ​ത്സ​ര​വും​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​ഹാ​ളി​ൽ​ 8​ ​ന് ​ആ​ൺ​കു​ട്ടി​ക​ളു​ടെ​യും​ 10.30​ ​ന് ​പെ​ൺ​കു​ട്ടി​ക​ളു​ടെ​യും​ ​മോ​ണോ​ ​ആ​ക്ട് ​മ​ത്സ​ര​ങ്ങ​ളും​ ​ന​ട​ക്കും.​ ​തൃ​ശൂ​ർ​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ 8​ ​ന് ​പെ​ൺ​കു​ട്ടി​ക​ളു​ടെ​യും​ 9.15​ ​ന് ​ആ​ൺ​കു​ട്ടി​ക​ളു​ടെ​യും​ ​മി​മി​ക്രി,​ ​ഡ്രോ​യിം​ഗ് ​ഹാ​ളി​ൽ​ 8​ ​ന് ​ത​ബ​ല,​ 11​ ​ന് ​മൃ​ദം​ഗം​ ​എ​ന്നീ​ ​മ​ത്സ​ര​ങ്ങ​ളും​ ​ന​ട​ക്കും.​ ​വൈ​കി​ട്ട് 3​ ​ന് ​ന​ട​ക്കു​ന്ന​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​മേ​യ​ർ​ ​നി​ജി​ ​ജ​സ്റ്റി​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കൗ​ൺ​സി​ല​ർ​ ​സു​ബി​ ​ബാ​ബു​ ​സ​മ്മാ​ന​വി​ത​ര​ണം​ ​നി​ർ​വ​ഹി​ക്കും.