'എരിവും പുളിയുമുള്ള ഒരു ഐറ്റം'; ഗ്ലാമറസായി രജീഷ വിജയൻ, മസ്‌തിഷ്ക മരണത്തിലെ വീഡിയോ സോംഗ് പുറത്ത്
ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം, സൈമൺസ് മെമ്മറീസിലെ 'കോമള താമര' എന്ന ഗാനത്തിലെ വീഡിയോ സോംഗ് പുറത്ത്. കോമള താമര എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് വർക്കിയാണ്, പ്രണവം ശശി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആന്ദ്രെ റാപ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റ അഡിഷണൽ വോക്കൽസ് അനിൽലാൽ.
രജീഷാ വിജയൻ ഗ്ലാമറസ് ലുക്കിലാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ ലിറിക്കൽ വീഡിയോ ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. ഇത് വലിയ രീതിയിൽ ഹിറ്റ് ആയതിന് പിന്നാലെയാണ് ചിത്രത്തിന്റെ വീഡിയോ സോംഗ് പുറത്തിറക്കിയിരിക്കുന്നത്. ഡാൻസിംഗ് നിഞ്ച ടീം ആണ് കോറിയോഗ്രാഫി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 2046ലെ കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്.
രജീഷ വിജയനെ കൂടാതെ നിരഞ്ജ് മണിയൻപിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യപ്രഭ, ആൻ ജമീല സലിം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ തുടങ്ങിയവരും ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നു. നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നു.