മേനക ഗാന്ധിയുടെ നായ സംരക്ഷണ കേന്ദ്രത്തിന് പിഴ

Sunday 25 January 2026 12:54 AM IST

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നായ സംരക്ഷണ കേന്ദ്രത്തിന് രണ്ടുലക്ഷം രൂപ പിഴ. ഡൽഹിയിലെ സഞ്ജയ് ഗാന്ധി അനിമൽ കെയർ സെന്റർ അന്യായമായും നിയമവിരുദ്ധമായും നായകളെ പാ‌ർപ്പിച്ചുവെന്ന് കണ്ടെത്തിയാണ് ഡൽഹി കർകട്ദൂമ കോടതിയുടെ നടപടി. കോടതിയുടെയും അധികൃതരുടെയും ചോദ്യങ്ങൾക്ക് സെന്റർ അധികൃതർ തന്ത്രപരമായ നിശബ്‌ദത പാലിച്ചെന്ന് അഡിഷണൽ സെഷൻസ് ജഡ്‌ജി സുരഭി ശർമ്മ വട്സ് നിരീക്ഷിച്ചു. തങ്ങളുടെ അനുമതിയില്ലാതെ നായകളെ വന്ധ്യംകരണത്തിന് വിധേയമാക്കി തുടങ്ങിയ ആരോപണങ്ങൾ നായകളുടെ ഉടമകൾ ഉന്നയിച്ചിരുന്നു.