ദാവോസിൽ കൈവരിച്ച നേട്ടം

Sunday 25 January 2026 1:06 AM IST

ദാ​വോ​സി​ൽ​ ​ന​ട​ന്ന​ ​ലോ​ക​ ​സാ​മ്പ​ത്തി​ക​ ​ഫോ​റ​ത്തി​ൽ​ ​കേ​ര​ളം​ 1.18​ ​ല​ക്ഷം​ ​കോ​ടി​യു​ടെ​ ​നി​ക്ഷേ​പ​ ​താ​ൽ​പ​ര്യ​പ​ത്രം​ ​ ഒ​പ്പു​ ​വ​ച്ച​താ​യുള്ള ​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വിന്റെ ​അ​റി​യി​പ്പ് കേരളത്തിന്റെ വ്യവസായ പുരോഗതി ആഗ്രഹിക്കുന്ന ഏവരേയും ആഹ്ളാദിപ്പിക്കുന്നതാണ് .​ 14​ ​ബി​ല്യ​ൺ​ ​യു.​എ​സ് ​ഡോ​ള​ർ​ ​മൂ​ല്യ​മു​ള്ള​താ​ണ് ​താ​ൽ​പ​ര്യ​ ​പ​ത്ര​ങ്ങ​ൾ.​ ​അ​മേ​രി​ക്ക,​ ​യു.​കെ,​ ​ജ​ർ​മ്മ​നി,​ ​സ്‌​പെ​യി​ൻ,​ ​ഇ​റ്റ​ലി,​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​വി​വി​ധ​ ​ക​മ്പ​നി​ക​ളു​മാ​യാ​ണി​ത്.​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ​ലോ​ക​ ​സാ​മ്പ​ത്തി​ക​ ​ഫോ​റ​ത്തി​ൽ​ ​നി​ന്ന് ​കേ​ര​ളം​ ​നി​ക്ഷേ​പം​ ​ആകർഷിക്കു​ന്ന​ത്.കഴിഞ്ഞ തവണ നമ്മൾ പങ്കെടുത്തുവെങ്കിലും കേരളത്തിന്റെ ശേഷിയെക്കുറിച്ചുള്ള ഒരു ചിത്രം ലോക രാജ്യങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുവാനേ കഴിഞ്ഞിരുന്നുള്ളു.എന്നാൽ ഇക്കുറി നിക്ഷേപങ്ങൾ ആകർഷിക്കാനായി

എന്നത് വലിയ നേട്ടം തന്നെയാണ്. ഇ​ക്കോ​ ​ടൗ​ൺ​ ​വി​ക​സ​നം,​ ​സം​യോ​ജി​ത​ ​വ്യ​വ​സാ​യ​ ​പാ​ർ​ക്കു​ക​ൾ​ക്കുള്ള രാം​കി​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ 6000​ ​കോ​ടി​ ​ ,

​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണവുമായി ബന്ധപ്പെട്ട റി​സ​സ് ​റ്റൈ​ന​ബി​ലി​റ്റി​ 1000​ ​കോ​ടി​ ​, ​ ​സാ​മ്പ​ത്തി​ക​ ​സേ​വ​ന​ങ്ങ​ൾ​ക്കുള്ള

ഇ​ൻ​സ്റ്റ​ ​പേ​ ​സി​ന​ർ​ജീ​സ് 100​ ​കോ​ടി​ ​എന്നിങ്ങനെ പോകുന്നു താത്പ്പര്യപത്രം ഒപ്പിട്ട കമ്പനികൾ. ബൈ​ദ്യ​നാ​ഥ് ​ബ​യോ​ഫ്യു​വ​ൽ​സ് 1000​ ​കോ​ടി​ ​(​റി​ന്യൂ​വ​ബി​ൾ​ ​എ​ന​ർ​ജി​),​ ​ആ​ക്‌​മെ​ ​ഗ്രൂ​പ്പ് 5000​ ​കോ​ടി​ ​(​ബാ​റ്റ​റി​ ​സ്റ്റോ​റേ​ജ് ​സി​സ്റ്റം​),​ ​ലി​ങ്ക് ​എ​ന​ർ​ജി1000​ ​കോ​ടി​ ​(​റി​ന്യൂ​വ​ബി​ൾ​ ​എ​ന​ർ​ജി​),​ ​സി​ഫി​ ​ടെ​ക്‌​നോ​ള​ജീ​സ് 1000​ ​കോ​ടി​ ​(​ഡാ​റ്റ​ ​സെ​ന്റ​ർ​),​ ​ഡെ​ൽ​റ്റ​ ​എ​ന​ർ​ജി​ 1600​ ​കോ​ടി​ ​(​ഹോ​സ്പി​റ്റാ​ലി​റ്റി​ ​&​ ​ഹെ​ൽ​ത്ത് ​കെ​യ​ർ​),​ ​ഗ്രീ​ൻ​കോ​ ​ഗ്രൂ​പ്പ് 10000​ ​കോ​ടി,​ ​ജെ​ന​സി​സ് ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ 1300​ ​കോ​ടി,​ ​കാ​നി​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ 2500​ ​കോ​ടി​ ​(​എ​യ്രോ​സ്‌​പേ​സ് ​&​ ​എ​ന​ർ​ജി​),​ ​സെ​യ്ൻ​ ​വെ​സ്റ്റ് ​കാ​പ്സ് ​അ​ഡ്വൈ​സ​റി​ 1000​ ​കോ​ടി​ ​(​റി​ന്യൂ​വ​ബി​ൾ​ ​എ​ന​ർ​ജി​)​ ​എന്നിവയടക്കം 27​ ​ക​മ്പ​നി​ക​ളു​മാ​യാ​ണ് ​താ​ൽ​പ​ര്യ​പ​ത്രം​ ​ഒ​പ്പി​ട്ട​ത്.​ 67​ക​മ്പ​നി​ക​ളു​ടെ​ ​പ്ര​തി​നി​ധി​ക​ളു​മാ​യി​ ​ദാവോസിലെത്തിയ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ കേ​ര​ള​സം​ഘം​ ​മു​ഖാ​മു​ഖ​ ​ച​ർ​ച്ച​ ​ന​ട​ത്തി.​മെ​ഡി​ക്ക​ൽ​ ​വ്യ​വ​സാ​യം,​ ​റി​ന്യൂ​വ​ബി​ൾ​ ​എ​ന​ർ​ജി,​ ​ഡാ​റ്റാ​ ​സെ​ന്റ​ർ,​ ​എ​മ​ർ​ജി​ങ് ​ടെ​ക്‌​നോ​ള​ജി​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ലെ​ ​ക​മ്പ​നി​ക​ളു​മാ​യാ​ണ് ​താ​ൽ​പ​ര്യ​പ​ത്രം​ .​ഇ​തി​ന്റെ​ ​തു​ട​ർ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തും.​

ഉത്പ്പാദന മേഖലയിൽ പിന്നിൽ നിന്ന സംസ്ഥാനത്തെ മുന്നിലേക്ക് പടിപടിയായി കൊണ്ടുവരുന്നതിൽ സംസ്ഥാന

വ്യവസായ വകുപ്പ് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്.കഴിഞ്ഞ വർഷം കൊച്ചിയിൽ സംഘടിപ്പിച്ച

ഇൻവെസ്റ്റേഴ്സ് കേരള ഗ്ളോബൽ സമ്മിറ്റ് വൻ വിജയമായിരുന്നു.നിക്ഷേപ വാഗ്ദാനങ്ങളിൽ 23.16 ശതമാനം യഥാർത്ഥ നിക്ഷേപമായി പരിണമിച്ചു.സംസ്ഥാനത്തെ നിക്ഷേപക സൗഹൃദാന്തരീക്ഷം ഗ്ളോബൽ സമ്മിറ്റിലൂടെ ലോകത്തെ ബോദ്ധ്യപ്പെടുത്താനായി എന്നതാണ് ദാവോസിൽ ഫലം കൊയ്യാൻ അവസരമൊരുക്കിയത്. ഓരോ നിക്ഷേപ താൽപ്പര്യ പത്രങ്ങൾക്കും ആവശ്യമായ പരിഗണന ലഭിച്ചാലേ അവ യഥാർത്ഥ നിക്ഷേപമായി മാറുകയുള്ളു.അതിനുള്ള ശ്രമങ്ങൾ ഇൻവെസ്റ്റേഴ്സ് മീറ്റിനെ തുടർന്നുണ്ടായിരുന്നു.കേരളം വ്യവസായത്തിനു

പണം മുടക്കാൻ പറ്റിയ നാടല്ലെന്ന പേരുദോഷം മാറ്റിയെടുക്കാനായി എന്നതാണ് ഒരർത്ഥത്തിൽ ഏറ്റവും വലിയ

നേട്ടം. വ്യവസായം തുടങ്ങിയാൽ അവിടെ കൊടികുത്തി സമരമെന്ന പഴി ഏറെക്കുറെ മാറിയിട്ടുണ്ട്.അക്കാര്യത്തിൽ തൊഴിലാളി സംഘടനകളും തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല.

കേരളത്തിനാവശ്യം വികസനമാണ്. വിവാദങ്ങളല്ല. ഇവിടുത്തെ കുട്ടികൾ ഇവിടെത്തന്നെ പഠിച്ചുവളർന്ന് ഇവിടെത്തന്നെ അവർക്ക് നല്ല തൊഴിലവസരങ്ങൾ ലഭ്യമാകുന്ന നിലയിലേക്ക് കേരളം മാറണം.അതിലേക്കുള്ള ഒരു

ചുവടുവയ്പ്പായി ദാവോസിൽ കൈവരിച്ച നേട്ടത്തെ കാണാം. മന്ത്രി പി.രാജീവിനും ടീമിനും പ്രത്യേക അഭിനന്ദനങ്ങൾ.