മുഖംമൂടി ധരിച്ചെത്തിയവരുടെ വെട്ടേറ്റ് പത്രരണക്കാരന്റെ വിരലറ്റു

Sunday 25 January 2026 1:15 AM IST

അന്നമനട : മുഖംമൂടി ധരിച്ച് മോട്ടോർബൈക്കിലെത്തിയ അക്രമി, പത്രവിതരണത്തിനിടെ പത്ര വിതരണക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആക്രമണക്കിൽ ഇടതുകൈയിലെ തള്ളവിരലും ചൂണ്ടാണി വിരലും അറ്റു. വലതുകൈയ്ക്കും താടിക്കും പരിക്കേറ്റു. പ്ലാശേരി വീട്ടിൽ ചാക്കു മകൻ വർഗീസ് (65) എന്നയാളെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഗീസിന്റെ വിരലുകൾ തുന്നിച്ചേർത്തു.

മേലഡൂർ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ മാള പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയെ കണ്ടെത്താനായി പൊലീസ് പരിശോധന ശക്തമാക്കി.