ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കാത്തിരിക്കുന്നതെന്ത്?​ സാമ്പത്തിക നോബൽ ജേതാവ് അഭിജിത്തിന്റെ വെളിപ്പെടുത്തൽ

Tuesday 15 October 2019 10:20 AM IST

ന്യൂ​യോ​ർ​ക്ക്​: ഇന്ത്യൻ സാമ്പത്തിക വളർച്ച കുത്തനെ ഇടിയുകയാണ്. ഇന്ത്യയുടെ വളർച്ചാ നിരക്കിൽ ലോകബാങ്കടക്കം കുറവു വരുത്തി. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി നടപ്പാക്കിയതും നോട്ട് അസാധുവാക്കിയതിനൊപ്പം ഗ്രാമീണസമ്പദ് വ്യവസ്ഥയിലെ സമ്മർദവും നഗരമേഖലകളിൽ തൊഴിലില്ലായ്മനിരക്ക് കുത്തനെ കൂടിയതും സ്ഥിതി വഷളാക്കി. ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്​ ഇ​ന്ത്യ​യു​ടെ സ​മ്പ​ദ്​​വ്യ​വസ്ഥ​യെന്നും,​ നി​ല​വി​ലെ വ​ള​ർ​ച്ച​നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഉ​ട​നൊ​ന്നും തി​രി​ച്ചു​വ​ര​വിന്റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണാ​നി​ല്ലെ​ന്നും 2019ലെ ​സാമ്പത്തിക നോബൽ സമ്മാന ജേതാവായ അഭിജിത് ബാനർജി വ്യക്തമാക്കി.

2008ലെ ​ആ​ഗോ​ള മാ​ന്ദ്യ​ത്തി​ലും പി​ടി​ച്ചു​നി​ന്ന ഇ​ന്ത്യ​യെ സ്വ​യം​നി​ർ​മി​ത മാ​ന്ദ്യ​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ട്ട നോ​ട്ടു​നി​രോ​ധ​ന​ത്തി​നെ​തി​രെയും അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. ക​ഴി​ഞ്ഞ അ​ഞ്ചോ ആ​റോ വ​ർ​ഷ​ങ്ങ​ളാ​യി രാ​ജ്യം വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​യി​രു​ന്നു. സാമ്പത്തിക വളർച്ചയുടെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ന്റെ അ​ത്ത​രം ഉ​റ​പ്പു​ക​ളെ​ല്ലാം ഇ​പ്പോ​ൾ ഇ​ല്ലാ​താ​യെ​ന്നും അദ്ദേഹം യു.​എ​സി​ലെ പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലു​ണ്ടെ​ന്നും ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്​ നി​ര​വ​ധി മാ​ർ​ഗ​ങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

​വൻ ദു​ര​ന്ത​മാ​ണ്​ രാ​ജ്യ​ത്തെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ്​ ന​ൽ​കിയിരുന്നു. രാ​ജ്യ​ത്ത്​ 85 ശ​ത​മാ​നം ജ​ന​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന അ​നൗ​ദ്യോ​ഗി​ക സാ​മ്പ​ത്തി​ക വി​നി​മ​യ​ങ്ങ​ളെ ഇ​ത്​ ത​ക​ർ​ക്കു​മെ​ന്നും നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ​ക്ക്​ പ​ക​രം 2,000 രൂ​പ നോ​ട്ട്​ ഇ​റ​ക്കി​യ​ത്​ പ്ര​ഹ​സ​ന​മാ​ണെ​ന്നും അ​ഭി​ജി​ത്​ കു​റ്റ​പ്പെ​ടു​ത്തി. ക​ള്ള​പ്പ​ണം ത​ട​യാ​നെ​ന്ന പേ​രി​ൽ പ്ര​ഖ്യാ​പി​ച്ച ഈ ​പ​രീ​ക്ഷ​ണം പി​ന്നീ​ട്​ ഇ​ല​ക്​​ട്രോ​ണി​ക്​ ഇ​ട​പാ​ടു​ക​ളി​ലേ​ക്കു​ള്ള ചു​വ​ടാ​യി സ​ർ​ക്കാ​ർ മാ​റ്റി​യെ​ങ്കി​ലും അം​ഗീ​ക​രി​ക്കാ​നാ​വില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാ​ജ്യ​ത്തെ ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്ക്​ പ്ര​തി​മാ​സം 6,000 രൂ​പ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ മു​ന്നോ​ട്ടു​വെ​ച്ച ‘ന്യാ​യ്​’ പ​ദ്ധ​തി​യു​ടെ പി​ന്നി​ലും അ​ദ്ദേ​ഹ​മാ​യി​രു​ന്നു. 2,500 രൂ​പ വീ​തം ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ച​തെ​ങ്കി​ലും കോ​ൺ​ഗ്ര​സ്​ തു​ക ഇ​ര​ട്ടി​യി​ലേ​റെ​യാ​യി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തെ 20 ശ​ത​മാ​നം കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​യോ​ജ​നം ന​ൽ​കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. ആ​വ​ശ്യ​മാ​യ തു​ക നി​ല​വി​ലെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യി​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​ധി​ക​മാ​യി പ​ണം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം.

1991 മുതൽ ഘടനപരമായ തകർച്ച ഇന്ത്യൻ സമ്പദ്​വ്യവസ്ഥ നേരിടുന്നുണ്ട്​. രാജ്യത്തെ 10 കോടി ജനങ്ങളുടെ ഉപഭോഗമാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ കരുത്ത്​ പകർന്നിരുന്നത്​. കയറ്റുമതി സമ്പദ്​വ്യവസ്ഥയിൽ കാര്യമായ ചലനങ്ങൾ സൃഷ്​ടിച്ചിരുന്നില്ല. ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്ക്​ സമാനമാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ. ജനസംഖ്യ കൂടുതലുള്ളതും വരുമാനം കുറഞ്ഞതുമായ ഇടത്തരം സമ്പദ്​വ്യവസ്ഥയാണ്​ ഇന്ത്യയുടേത്​. സമ്പദ്​വ്യവസ്ഥയെ ഈ രീതിയിൽ നിന്ന്​ മാറ്റാനാണ്​ പല രാജ്യങ്ങളും ശ്രമിക്കുന്നത്​. പ്രതിശീർഷ വരുമാനം വർദ്ധിപ്പിക്കുകയാണ്​ ഇതിനുള്ള പോംവഴി.

അപ്രതീക്ഷിതമായാണ് നൊബേൽ സമ്മാന വാർത്തയെത്തിയതെന്നും ഇത്രയും നേരത്തേ നൊബേൽ ലഭിക്കുമെന്നു കരുതിയിരുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. ‘20 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ചില പരിഹാരമാർഗങ്ങളാണ് ഞങ്ങൾ മുന്നോട്ടു വച്ചത്. കൊൽക്കത്തയിൽ ജീവിച്ച നാളുകൾ, കുട്ടിക്കാല അനുഭവങ്ങൾ ഒക്കെ ഗവേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. അന്നു നേടിയ തിരിച്ചറിവുകൾ പലതും പഠിക്കാനുള്ള പ്രേരണകളായി’ – അഭിജിത് പറഞ്ഞു. മൂ​ന്നാം ലോ​ക​ത്ത്​ പി​ടി​മു​റു​ക്കി​യ പ​ട്ടി​ണി ല​ഘൂ​ക​രി​ക്കാ​ൻ ആ​ത്മാ​ർ​ഥ ശ്ര​മ​ങ്ങ​ളു​മാ​യി ലോ​ക​ത്തി​​​ന്റെ കൈ​യ​ടി നേ​ടി​യ സാ​മ്പ​ത്തി​ക ശാ​സ്​​ത്ര​ജ്​​ഞ​രാ​യ ദ​മ്പ​തി​ക​ൾ​ക്ക്​ ​ല​ഭി​ച്ച നൊ​ബേ​ൽ അ​ർ​ഹ​മാ​യ ആ​ദ​രം തന്നെ.