ഇൻഡോനേഷ്യയിൽ ഉരുൾപൊട്ടൽ: 8 മരണം
Sunday 25 January 2026 7:26 AM IST
82 പേരെ കാണാതായി
ജക്കാർത്ത: ഇൻഡോനേഷ്യയിലെ വെസ്റ്റ് ജാവയിൽ ഉരുൾപൊട്ടലിൽ 8 പേർ മരിച്ചു. 82 പേരെ കാണാതായി. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 2.30 ഓടെ വെസ്റ്റ് ബാൻഡൂങ്ങിലെ പർവ്വത പ്രദേശത്താണ് സംഭവം. രണ്ട് ഗ്രാമങ്ങൾ മണ്ണിനടിയിലായി. പ്രദേശത്ത് ശക്തമായ മഴ തുടർന്നതാണ് ഉരുൾപൊട്ടലിലേക്ക് നയിച്ചത്. ഏകദേശം 34 വീടുകൾ മണ്ണിനടിയിൽ കുടുങ്ങിയെന്ന് കരുതുന്നു. പ്രദേശത്ത് മോശം കാലാവസ്ഥ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ഉരുൾപൊട്ടൽ സാദ്ധ്യത കണക്കിലെടുത്ത് അപകടസ്ഥലത്തുള്ള ജനങ്ങളെ ഒഴിപ്പിച്ചു.