സ്രാവിന്റെ ആക്രമണം: ഓസ്ട്രേലിയയിൽ 12കാരന് ദാരുണാന്ത്യം
Sunday 25 January 2026 7:26 AM IST
കാൻബെറ: ഓസ്ട്രേലിയയിൽ സ്രാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ 12 വയസുകാരൻ മരിച്ചു. ഇക്കഴിഞ്ഞ 18ന് സിഡ്നി ഹാർബറിൽ കൂട്ടുകാർക്കൊപ്പം പാറക്കെട്ടിൽ നിന്ന് കടലിലേക്ക് ചാടിയ നിക്കോ ആന്റിക് എന്ന ബാലനെയാണ് സ്രാവ് ആക്രമിച്ചത്. കുട്ടിക്ക് രണ്ടു കാലിലും ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഈ മാസം 18നും 20നും ഇടയിൽ നിക്കോ അടക്കം നാല് പേരാണ് ന്യൂ സൗത്ത് വെയ്ൽസ് തീരത്ത് സ്രാവിന്റെ ആക്രമണം നേരിട്ടത്.