ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡനത്തിനിരയാക്കി; ആശുപത്രിയിലെ മുൻ എച്ച്ആർ മാനേജർ അറസ്റ്റിൽ

Sunday 25 January 2026 12:05 PM IST

കോട്ടയം: ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച ആശുപത്രി മുൻ ജീവനക്കാരൻ പിടിയിൽ. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ആശുപത്രിയിലെ മുൻ ജീവനക്കാരനായ പൊൻകുന്നം സ്വദേശി ബാബു തോമസാണ് (45) അറസ്റ്റിലായത്. ഇയാൾ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി.

കന്യാസ്ത്രീകൾ ഉൾപ്പടെ കൂടുതൽ ഇരകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയിലും മറ്റ് ഇടങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ഇയാൾക്കെതിരെ പരാതി ലഭിച്ചതിന് പിന്നാലെ പ്രതി രാജിവച്ചെന്ന് സഭ മാദ്ധ്യമ വിഭാഗം അറിയിച്ചു. സംഭവം നടക്കുമ്പോൾ ആശുപത്രിയിൽ എച്ച്ആർ മാനേജറായി ജോലി ചെയ്യുകയായിരുന്നു ബാബു തോമസ്.