കെ.എസ്.എസ്.പി.യു യൂണിറ്റ് വാർഷികം
Monday 26 January 2026 12:23 AM IST
ചങ്ങനാശേരി: കെ.എസ്.എസ്.പി.യു നോർത്ത് യൂണിറ്റ് വാർഷിക സമ്മേളനം മുനിസിപ്പൽ ചെയർമാൻ ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എൻ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാഷാവകുപ്പ് ഉന്നതതല സമിതിയംഗം ഡോ.ജയിംസ് മണിമല ഡയറക്ടറി പ്രകാശനം ചെയ്തു. കെ.എസ്.എസ്.പി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.പ്രഭാകരൻ നായർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപിള്ള മുൻ ഭരണസമിതിയംഗങ്ങളെയും മുതിർന്നവരെയും ആദരിച്ചു. പ്രൊഫ.ആനന്ദക്കുട്ടൻ, പി.കെ ബാലകൃഷ്ണകുറുപ്പ്, വിജയം ജോസഫ്, കെ.രാധാകൃഷ്ണൻ, പി.എസ് ബാബു, കെ.കെ തുളസീദരൻ നായർ എന്നിവർ പങ്കെടുത്തു.