റിപ്പബ്ലിക് ദിന ഖാദി റിബേറ്റ് മേള

Monday 26 January 2026 12:23 AM IST

കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ റിപ്പബ്ലിക് ദിന ഖാദി റിബേറ്റ് മേള നടത്തി . ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ എല്ലാ ഖാദി ഗ്രാമ സൗഭാഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച്ചവരെ പ്രത്യേകം മേളകളുണ്ട്. ഖാദി തുണിത്തരങ്ങൾ 30 ശതമാനം വരെ റിബേറ്റോടെ ലഭിക്കും. കോട്ടയം ഫോൺ: 04812560587, ചങ്ങനാശേരി: 04812423823, ഏറ്റുമാനൂർ: 04812535120, വൈക്കം: 04829233508, ഉദയനാപുരം: 9895841724, കുറവിലങ്ങാട്: 7907537156 എന്നിവിടങ്ങളിൽ നിന്ന് ഖാദി വസ്ത്രങ്ങളും ഉത്പന്നങ്ങളും വാങ്ങാം.