സംഘാടകസമിതി രൂപീകരിച്ചു

Monday 26 January 2026 12:24 AM IST

ചങ്ങനാശേരി : ജോസ് കെ.മാണി എം.പി നയിക്കുന്ന മദ്ധ്യമേഖല ജാഥയ്ക്ക് ചങ്ങനാശേരിയിൽ സ്വീകരണം നൽകുന്നതിന് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു. സി. പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.ഡി സുഗതൻ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണ കുമാരി രാജശേഖരൻ, കെ.സി ജോസഫ്, അഡ്വ.കെ.മാധവൻ പിള്ള, മാത്യൂസ് ജോർജ്, ബോബൻ ടി.തെക്കേൽ, അഡ്വ.ജി.രാധാകൃഷ്ണൻ, പ്രേംചന്ദ് മാവേലി, സജി ആലുംമൂട്ടിൽ, പി. എ മൻസൂർ, പി.ആർ ഗോപാലകൃഷ്ണപിള്ള, പി.എ മൻസൂർ, നവാസ് ചുടുകാട്, ബോബൻ കോയിപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.