അപേക്ഷ ക്ഷണിച്ചു

Monday 26 January 2026 12:25 AM IST

കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഒൻപത് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്ക് 2026 - 27 അദ്ധ്യയന വർഷത്തെ പ്രവേശന പരീക്ഷയ്ക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ടരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയരുത്. പൂരിപ്പിച്ച അപേക്ഷ ബ്ലോക്ക് മുനിസിപ്പാലിറ്റി, പട്ടികജാതി വികസന ഓഫീസിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ നൽകണം. അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകളും നിലവിൽ പഠനം നടത്തുന്ന സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രവും നൽകണം. അവസാന തീയതി ഫെബ്രുവരി 20.ഫോൺ : 0481 2562503.