പാലിയേറ്റീവ് ദിനാചരണം

Monday 26 January 2026 12:25 AM IST

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണം അമരാവതി മരിയ ഭവനിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മറിയാമ്മ ആന്റണി, മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, ആശാവർക്കർമാർ, മരിയ ഭവനിലെ അന്തേവാസികൾ, മറ്റ് പാലിയേറ്റീവ് രോഗികൾ, ബന്ധുമിത്രാദികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മരിയഭവനിലെ അന്തേവാസികളുടെയും, പുലിക്കുന്ന് പ്രദേശത്തെ കുട്ടികളുടെയും കലാപരിപാടികളും നടന്നു.