നവകേരളം കർമ്മ പദ്ധതി സെമിനാർ

Monday 26 January 2026 12:26 AM IST

കോട്ടയം: നവകേരളം കർമപദ്ധതി രണ്ട് ഹരിതകേരളം മിഷന്റെ ഭാഗമായി പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ പത്തു വർഷങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഫെബ്രുവരി 23,24,25 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി നടത്തിയ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ചേതൻ കുമാർ മീണ ആമുഖപ്രഭാഷണം നടത്തി. ബിനു ജോൺ, ലതാകുമാരി സലിമോൻ, ജോയി സ്‌കറിയ, കെ.കെ. ശശികുമാർ, ജിജി പാലയ്ക്കലോടി, വി.രാജേന്ദ്രൻ നായർ, ആർ.വി സതീഷ്, എൻ.എസ് ഷൈൻ, പി.ആർ അനുപമ എന്നിവർ പങ്കെടുത്തു.