അഞ്ച് പെെസയുടെ ചെലവില്ല; മുഖം വെട്ടിത്തിളങ്ങാൻ ഒരു സ്‌പൂൺ മഞ്ഞൾപ്പൊടി മാത്രംമതി

Sunday 25 January 2026 4:38 PM IST

ചർമ്മത്തിന് തിളക്കം കൂട്ടാൻ ആഗ്രഹിക്കാത്തവർ കുറവാണ്. എന്നാൽ ചൂടും വരൾച്ചയുമുള്ള ഈ കാലാവസ്ഥയിൽ മുഖത്തെ നിറം പെട്ടെന്ന് മങ്ങുന്നു. ഇതിന് പരിഹാരം അന്വേഷിക്കാത്തതായി ആരും തന്നെ കാണില്ല. പക്ഷേ ഇതിന്റെ ഏറ്റവും നല്ല പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെ ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസിലാക്കുക. ചർമ്മത്തിന്റെ തിളക്കം കൂട്ടാൻ പ്രകൃതിദത്തമായി സഹായിക്കുന്ന ചില സാധനങ്ങൾ പരിചയപ്പെട്ടാലോ?​

അതിൽ ഒന്നാണ് മഞ്ഞൾ. ചർമ്മത്തിലെ മങ്ങൽ മാറ്റി തിളക്കം നൽകാൻ പണ്ടുമുതലേ മഞ്ഞൾ ഉപയോഗിച്ചിരുന്നു. മഞ്ഞൾപ്പൊടി പാലിലോ കറ്റാർവാഴ ജെല്ലിലോ കലർത്തി പുരട്ടുന്നത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും. തേനും ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മത്തിന് ആവശ്യമായ ഈർപ്പം നൽകാനും തിളക്കം വർദ്ധിപ്പിക്കാനും തേൻ സഹായിക്കുന്നു. മുഖത്ത് തേൻ പുരട്ടി 10 മിനിട്ടിന് ശേഷം കഴുകിക്കളയുന്നത് ചർമ്മത്തെ മൃദുവാക്കും. തളർന്ന ചർമ്മത്തിന് ഉന്മേഷം നൽകാൻ കറ്റാർവാഴ ജെൽ വളരെ നല്ലതാണ്. ഇത് നേരിട്ട് മുഖത്ത് പുരട്ടിയശേഷം 15മിനിട്ട് കഴിഞ്ഞ് കഴുകികളയാം. ഇത് മുഖത്തിന്റെ നിറം വർദ്ധിപ്പിക്കുന്നു.

ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ പപ്പായയിലെ എൻസെെമുകൾ സഹായിക്കുന്നു. പഴുത്ത പപ്പായ ഉടച്ച് മുഖത്ത് പുരട്ടി 15മിനിട്ടിന് ശേഷം കഴുകികളയാം. ഇത് മുഖത്തിന് ഉണർവും ഉന്മേഷവും തിളക്കവും നൽകുന്നു. ചർമ്മത്തിന് തണുപ്പും ഉന്മേഷവും നൽകാൻ വെള്ളരിക്ക സഹായിക്കുന്നു. വെള്ളരിക്കനീരും പനിനീരും ചേർത്ത് ടോണറായി ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.