ഗൂഗിൾ പേയിൽ ഹിസ്‌റ്ററി ഡിലീറ്റ് ചെയ്യാൻ അറിയില്ലേ?; ഇനി വിഷമിക്കേണ്ട, എളുപ്പമാർഗം ഇതാ
Sunday 25 January 2026 4:44 PM IST
ഇന്ന് കൂടുതൽ ആളുകളും പണമിടപാടുകൾ നടത്തുന്നത് ഡിജിറ്റൽ പെയ്‌മെന്റ് ആപ്പുകളിലൂടെയാണ്. ഇതിൽ അധികം ആളുകളും ഉപയോഗിക്കുന്നത് ഗൂഗിൾ പേയാണ്. യുപിഐ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പെയ്‌മെന്റ് സിസ്റ്റം. ബില്ലുകൾ അടയ്‌ക്കുന്നതുമുതൽ മൊബൈൽ റീച്ചാർജിംഗ് വരെ ഈ ആപ്പിലൂടെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു. എന്നാൽ, ഈ ഇടപാടുകളുടെയെല്ലാം വിവരങ്ങൾ ഗൂഗിൾ പേ സൂക്ഷിച്ചു വയ്‌ക്കുന്നു. ഇവ എങ്ങനെയാണ് ആപ്പിൽ നിന്ന് ഡിലീറ്റ് ചെയ്യേണ്ടതെന്ന് പലർക്കും അറിയില്ല. ഇത് ഒരേ സമയം ഗുണവും ദോഷവും ചെയ്യുന്നു. എന്നാൽ, ചുരുക്കം ചില സ്‌റ്റെപ്പുകളിലൂടെ ഈ വിവരങ്ങൾ എളുപ്പത്തിൽ ഡിലീറ്റ് ചെയ്യാൻ സാധിക്കും.
- സ്‌മാർട് ഫോണിലെ ഗൂഗിൾ പേ ആപ് ഓണാക്കുക. താഴേക്ക് സ്‌ക്രോൾ ചെയ്‌ത് സെറ്റിംഗ്‌സ് ക്ലിക്ക് ചെയ്യുക.
- പ്രൈവസി ആന്റ് സെക്യൂരിറ്റി ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
- ഡേറ്റ ആന്റ് പേഴ്‌സണലൈസേഷൻ ഓപ്‌ഷൻ എടുക്കുക
- ഗൂഗിൾ അക്കൗണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്‌ത് പുതിയ പേജിൽ പോകാം. അവിടെ പെയ്‌മെന്റ് ട്രാൻസാക്ഷൻ ആന്റ് ആക്‌ടിവിറ്റി കാണാം.
- ഡിലീറ്റ് ചെയ്യേണ്ട ട്രാൻസാക്ഷൻ ഹിസ്‌റ്ററിക്ക് നേരെ കാണുന്ന ക്രോസ് ബട്ടൺ ക്ലിക്ക് ചെയ്‌താൽ അവ നീക്കം ചെയ്യാം.
- ട്രാൻസാക്ഷൻ ഹിസ്റ്ററി ഒരുമിച്ച് ക്ലിയർ ചെയ്യണമെങ്കിൽ മുകളിൽ കാണുന്ന ഡിലീറ്റ് ബട്ടൺ ക്ലിക്ക് ചെയ്‌ത് വേണ്ട സമയപരിധി തിരഞ്ഞെടുക്കാം.