ജില്ലാതല ചെസ് മത്സരം

Monday 26 January 2026 12:20 AM IST

കോട്ടയം : ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി ജില്ലാതല ചെസ് മത്സരം സംഘടിപ്പിച്ചു. ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ,ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 54 കുട്ടികൾ പങ്കെടുത്തു. കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. സമാപനയോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ സമ്മാനദാനം നിർവഹിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ റ്റിജു റേച്ചൽ തോമസ് അദ്ധ്യക്ഷത വഹിച്ചു.