മോഹൻലാൽ - മമ്മൂട്ടി കൂട്ടുകെട്ടിൽ 'പേട്രിയറ്റ്' , ഫസ്റ്റ്ലുക്ക് റിലീസ് നാളെ
മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും 19 വർഷത്തിന് ശേശം ഒരുമിക്കുന്ന ചിത്രം പേട്രിയറ്റിന്റെ ഫസ്റ്റ് ലുക്ക് നാളെ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 23നാണ് തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പോസ്റ്ററുകൾ പങ്കുവത്തുകൊണ്ചടാണ് ഫസ്റ്റ് ലുക്ക് നാളെ രാവിലെ 10ന് പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്. നയൻതാരയുടെയും ഫഹദ് ഫാസിലിന്റെയും കുഞ്ചാക്കോ ബോബന്റെയും രാജീവ് മേനോന്റെയും ക്യാരക്ടർ പോസ്റ്ററുകളും ഇന്ന് പുറത്തുവിട്ടിരുന്നു. 'ഡീസന്റ് ഈസ് പേട്രിയോട്ടിക് ' എന്ന ടാഗ്ലൈനോട് കൂടിയാണ് പോസ്റ്ററുകൾ പുറത്തുവന്നത്.
മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബും പ്രധാന വേഷങ്ങളിലെത്തുന്നു. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യു.എ.ഇ, എന്നിവിടങ്ങലിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു പേട്രിയറ്റിന്റെ ഷൂട്ടിംഗ്,