ആദരവും ഹെൽത്ത്‌ കാർഡ് വിതരണവും

Monday 26 January 2026 12:13 AM IST
ഹെൽത്ത്‌ കാർഡ്

തലശ്ശേരി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തലശേരി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരവും സ്വീകരണവും ഹോട്ടൽ ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡ് വിതരണവുംസംഘടിപ്പിച്ചു. ഹോട്ടൽ നവരത്ന ഓഡിറ്റോറിയത്തിൽ കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വർക്കിംഗ്.വൈസ് പ്രസിസന്റ് കെ.പി ഷാജി അദ്ധ്യക്ഷനായി. തലശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, വൈസ് ചെയർപേഴ്സൺ വി. സതി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.ഒ.ടി ഷെബീർ, ഹെന്റി ആന്റണി, കെ. അഷറഫ്, എം.വി സ്മിത, ഭാരതി, സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അച്യുതൻ, ജില്ലാ സെക്രട്ടറി നാസർ മാടോൾ, ജില്ല പ്രസിഡന്റ് കെ.എൻ ഭൂപേഷ്, ഓഫീസ് സെക്രട്ടറി കെ.കെ ദിനേശൻ എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ.എൻ ഭൂപേഷ് മുഖ്യപ്രഭാഷണം നടത്തി.