ചീരക്കൃഷിയുടെ വിളവെടുപ്പ്
Monday 26 January 2026 12:11 AM IST
കരിവെള്ളൂർ: എ.വി. സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള ചീരക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പ്രധാനാദ്ധ്യാപകൻ എം. ലക്ഷ്മണൻ നിർവ്വഹിച്ചു. ഇത്തവണ പതിവിൽ നിന്നും വ്യത്യസ്തമായി കുട്ടികൾ ചീരക്കൃഷി വീട്ടിലും സ്കൂളിലും ചെയ്തു. കാർഷിക ക്ലബ്ബ് കൺവീനർ വസന്തയുടെ അദ്ധ്യക്ഷതയിൽ നടന്ന വിളവെടുപ്പ് ചടങ്ങിൽ പൂർവ്വ അദ്ധ്യാപകൻ പി.സി ജയസൂര്യൻ, സ്റ്റാഫ് സെക്രട്ടറി കെ. സന്തോഷ്, സീഡ് കോഡിനേറ്റർ കെ. രാജശ്രീ, എസ്.ആർ ജി കൺവീനർ കെ.വി ലൈല, പി.പി വിനോദ്, സ്കൂൾ കൗൺസിലർ കെ. ലതിക, എം. ജിൻഷ എന്നിവർ സംസാരിച്ചു. കാർഷിക ക്ലബ്ബ് പ്രസിഡന്റ് നൈതിക സ്വാഗതവും പാർവണ നന്ദിയും പറഞ്ഞു. ക്ലബ്ബ് സെക്രട്ടറി സൂര്യജിത്ത്, ജോയിന്റ് സെക്രട്ടറി ദേവജിത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.