പാച്ചല്ലൂർ സുകുമാരൻ സ്‌മാരക ട്രസ്റ്ര്
Monday 26 January 2026 1:29 AM IST
തിരുവനന്തപുരം: ആനയറ പാച്ചല്ലൂർ സുകുമാരൻ സ്‌മാരക ട്രസ്റ്രിന്റെ ആഭിമുഖ്യത്തിൽ പാച്ചല്ലൂർ സുകുമാരൻ അനുസ്‌മരണ സമ്മേളനവും രമേശ് ചെന്നിത്തലയ്ക്കുളള അവാർഡ് സമർപ്പണവും നാളെ രാവിലെ 11ന് പ്രസ്ക്ളബ് ഹാളിൽ നടക്കും. മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ഡോ.ഇന്ദ്രബാബു അദ്ധ്യക്ഷനാകും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ,രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10ന് കാവ്യസംഗമം നടക്കും.