വാക്ക് ഇൻ ഇന്റർവ്യൂ
Monday 26 January 2026 1:28 AM IST
തിരുവനന്തപുരം: ജില്ലയിൽ അനുവദിച്ചിട്ടുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റുകളും കാൾ സെന്ററും പ്രവർത്തിപ്പിക്കുന്നതിനായി വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സ്ഥിരനിയമനം പൂർത്തിയാകുന്നതുവരെയോ അല്ലെങ്കിൽ പരമാവധി 89 ദിവസം വരെയോ ആണ് നിയമനം.
28ന് രാവിലെ 11ന് തിരുവനന്തപുരം തമ്പാനൂർ എസ്.എസ്.കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്-ഇൻ ഇന്റർവ്യൂ നടത്തും. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുള്ള വെറ്ററിനറി ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ : 0471-2330736.