പുസ്തക ചർച്ചയും സാഹിത്യ സംഗമവും
Monday 26 January 2026 1:28 AM IST
തിരുവനന്തപുരം: ട്രാവൻകൂർ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കാമരാജ് ഫൗണ്ടേഷൻ ഹാളിൽ സംഘടിപ്പിച്ച പുസ്തക ചർച്ച കവി ജയൻ പോത്തൻകോട് ഉദ്ഘാടനം ചെയ്തു. അഡ്വ.നസീറ രചിച്ച 'മൃത്യു ഗർത്തം ' എന്ന നോവലാണ് ചർച്ച ചെയ്തത്. കവി അരുവിക്കര വിൽഫ്രെഡ് അദ്ധ്യക്ഷത വഹിച്ചു.
നാടകകൃത്ത് ആര്യനാട് സത്യൻ,കവി എം.ആർ.കാർത്തികേയൻ നായർ,കവി വിജയൻ അവണാകുഴി, കഥാകൃത്ത് വട്ടപ്പാറ രവി,നോവലിസ്റ്റ് അഡ്വ.നസീറ,ഡോ.സി.വേണുഗോപാൽ,സിനിമ സംവിധായകൻ കവടിയാർ ദാസ്,വി. എസ്.സുരേന്ദ്രൻ ചന്ദ്രകാന്തം,എസ്.ജെ.ഷില്ലർ,വിജയ് മോഹൻ,തമലം ശ്രീധരൻ നായർ,ബിനു കല്പകശേരി,ജെ.ജി.ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.