ലോക ഹിന്ദി ദിനാഘോഷം
Monday 26 January 2026 1:32 AM IST
തിരുവനന്തപുരം: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഓഫീസും വനിതാ കോളേജിന്റെ ഹിന്ദി വകുപ്പും ചേർന്ന് ഹിന്ദി ഔദ്യോഗിക ഭാഷാ സെമിനാറും ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചു.
ഡോ.ഷംലി എം.എം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റീജിയണൽ മേധാവി ദീപക് ചാർളി വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. യൂണിയൻ ബാങ്കിന്റെ ഔദ്യോഗിക ഭാഷ സീനിയർ മാനേജർ രാജേഷ് കെ സംസാരിച്ചു. ഡോ.രാഖി ബാലഗോപാൽ സ്വാഗതവും വിദ്യാർത്ഥി അദ്ര നന്ദിയും പറഞ്ഞു.