സൈബർ തട്ടിപ്പ്: 60 ലക്ഷം തട്ടിയെടുത്തതായി പരാതി
Sunday 25 January 2026 8:43 PM IST
തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ വർക്കല സ്വദേശിയിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വർക്കല സ്വദേശിയുടെ പേരിലുള്ള സിം കാർഡ് വഴി തട്ടിപ്പ് നടന്നുവെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. ഒരു മാസത്തോളം വെർച്വൽ അറസ്റ്റിന് വിധേയമാക്കിയാണ് പ്രതി ഇയാളിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.