ഐ.എസ്.ആർ.ഒയിൽ വിക്രം സാരാഭായി ശില്പം
Monday 26 January 2026 1:58 AM IST
തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായിയുടെ ശില്പം ഇന്ന് വലിയമല ഐ.എസ്.ആർ.ഒ - എൽ.പി.എസ്.സി ഹെഡ് ഓഫീസിൽ സ്ഥാപിക്കും.എൽ.പി.എസ്.സി ഡയറക്ടർ എം.മോഹൻ ശില്പം അനാവരണം ചെയ്യും.ശില്പി ഉണ്ണി കാനായിയാണ് മൂന്നരയടി ഉയരമുള്ള വിക്രം സാരാഭായിയുടെ അർദ്ധകായ ശില്പം മെറ്റൽ ഗ്ലാസിൽ ഒരുക്കിയത്.2 മാസം സമയമെടുത്താണ് ശില്പം തയ്യാറാക്കിയത്.