മമ്മൂട്ടി യുഗം, സംസ്ഥാന അവാർഡ് ഏറ്റുവാങ്ങുന്നതിന് മുൻപേ പത്മഭൂഷൺ പ്രഖ്യാപനം
പുരസ്കാരപ്രഭയുടെ വലയത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി .മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങുന്നതിന് മുൻപേ പത്മഭൂഷൺ പ്രഖ്യാപനം എത്തി .അതിനാൽ മമ്മൂട്ടിക്ക് ഇത് ഇരട്ടി മധുരമായി. ആരാധകർക്ക് അലതല്ലുന്ന ആവേശവും . മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ മമ്മൂട്ടി ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിയിരുന്നു. പത്മഭൂഷണിന് മമ്മൂട്ടിയെ പരിഗണിക്കുന്നുണ്ടെന്ന വിവരം കുറച്ച് ദിവസമായി ഉയർന്നിരുന്നു. എന്നാൽ ഒൗദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയായിരുന്നു.
1998 ൽമമ്മൂട്ടിയെ തേടി പത്മശ്രീ എത്തിയിരുന്നു. 2022 ൽ സംസ്ഥാന സർക്കാരിന്റെ കേരളപ്രഭയും 2010 ൽ കേരള , കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റും ലഭിച്ചു.ദേശീയ അംഗീകാരം മൂന്നു തവണയും
ഏഴ് തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡും ലഭിച്ചു.
2024 ലെ മികച്ച നടനുള്ള പുരസ്കാരമാണ് മമ്മൂട്ടി ഇന്നലെ ഏറ്റുവാങ്ങിയത്. ഭ്രമയുഗം സിനിമയിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിനാണ് അംഗീകാരം. മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയായ ഒരുങ്ങുന്ന പാട്രിയറ്റ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ ഇന്നലെ ആവേശം പകരാൻ എത്തി. അതിഥി വേഷം അവതരിപ്പിച്ച ചത്താ പച്ച തിയേറ്രറുകളിൽ നിറഞ്ഞ സദസിൽ ആണ് പ്രദർശനം.