അജഃ സുന്ദരിയുമായി ജോജുവും ലിജോ മോളും
ജോജു ജോർജ്, ലിജോ മോൾ എന്നിവരെ പ്രധാന കഥാപാത്രമാക്കി ചിത്ര സംയോജകൻ മനു ആന്റണി രചനയും സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് അജഃസുന്ദരി എന്ന് പേരിട്ടു. മനു ആന്റണിയുടെ ആദ്യ സംവിധാന സംരംഭം ആണ്. ചിത്രത്തിന്റെ ടൈറ്റിൽ. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ എഡിറ്ററും മനു ആന്റണി ആണ്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു ആണ് നിർമ്മാണവും ഛായാഗ്രഹണവും.
കോ പ്രൊഡ്യൂസർ ജയ്സൺ ഫ്രാൻസിസ്, സംഗീതം ധർമ്മയുഗ, പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശേരി, ആർട്ട് ഡയറക്ടർ മിഥുൻ ചാലിശേരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആബിദ് അബു, മദൻ എ.വി.കെ, കോ റൈറ്റർ ഗീതാർത്ഥ എ.ആർ, അഡിഷണൽ സ്ക്രീൻ പ്ളേ സനത് രാധാകൃഷ്ണൻ. മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂസ് മഷർ ഹംസ. പ്രൊഡക്ഷൻ കൺട്രോളർ വിമൽവിജയ്. അതേസമയം വരവ്, ആശ എന്നീ ചിത്രങ്ങളാണ് ജോജു ജോർജ് നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് ആയിരിക്കും പുതുവർഷത്തിൽ ജോജു ജോർജിന്റെ ആദ്യ റിലീസ്. പി.ആർ. ഒ എ. എസ് ദിനേശ്.