സിറൈ താരം അക്ഷയ് കുമാർ വീണ്ടും നായകൻ
സിറൈ എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിലൂടെ തമിഴത്ത് പുത്തൻ വാഗ്ദാനമായി മാറിയ എൽ.കെ. അക്ഷയ് കുമാർ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാമത്തെ ചിത്രം നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്നു. നിർമ്മാതാവ് എസ്.എസ്. ലളിത് കുമാറിന്റെ മകനാണ് അക്ഷയ് കുമാർ. ഫൺ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാണം എൽ. കെ വിഷ്ണു ആണ്. ജാഫർ സാദിഖ്, നോബിൾ കെ ജെയിംസ്, പി. എ. അരുണാചലേശ്വരൻ, ഷാരിഖ് ഹസൻ, 'ഡ്യൂഡ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ശർമ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്ന ചിത്രം വേനൽ അവധിക്കാലത്ത് റിലീസ് ചെയ്യും. ഛായാഗ്രഹണം - ലിയോൺ ബ്രിട്ടോ, സംഗീതം- ജെൻ മാർട്ടിൻ, എഡിറ്റിംഗ്- ഭരത് വിക്രമൻ, കലാസംവിധാനം- പി .എസ് ഹരിഹരൻ, വസ്ത്രാലങ്കാരം - പ്രിയ, എക്സിക്യുട്ടീവ് പ്രൊഡ്യൂസഴ്സ്- കെ. അരുൺ, മണികണ്ഠൻ,അതേസമയം അക്ഷയ് കുമാറിന്റെ
അരങ്ങേറ്റ ചിത്രമായ "സിറൈ" ലോകമെമ്പാടുമായി 30 കോടിയിലധികം രൂപ ഗ്രോസ് നേടി . അതിനാൽ പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ആരാധകർക്കും സിനിമാ പ്രേമികൾക്കുമിടയിൽ വലിയ രീതിയിൽ ഉയർന്നു. പി.ആർ.ഒ- ശബരി.