ആദ്യം നയൻതാര, ഒരുമിച്ച് മെഗാ താരങ്ങൾ; പാട്രിയറ്റ് ക്യാരക്ടർ പോസ്റ്റർ
മമ്മൂട്ടി, മോഹൻലാൽ , നയൻതാര ,കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, രാജീവ് മേനോൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്റർ ഒരേ ദിവസം പുറത്തിറക്കി പാട്രിയറ്റ്. മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ ക്യാരക്ടർ പോസ്റ്രർ ആണ് ആരാധകർ ആദ്യം പ്രതീക്ഷിച്ചത്. എന്നാൽ നയൻതാരയുടെ പോസ്റ്റർ ആണ് ആദ്യം പുറത്തിറങ്ങിയത്. ഉച്ചക്ക് രാജീവ് മേനോന്റെയും വൈകിട്ട് 4ന് കുഞ്ചാക്കോ ബോബന്റെയും ഫഹദ് ഫാസിലിന്റെയും ആറു മണിക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്രെയും പോസ്റ്റർ പുറത്തിറങ്ങി.മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന പാട്രിയറ്റ് ക്യാരക്ടർ പോസ്റ്റർ റിലീസിലും റെക്കോഡ് സ്ഥാപിച്ചു. വിമത ശബ്ദങ്ങൾ ദേശ സ്നേഹത്തിന്റേതാണ്. ദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശ സ്നേഹിയാകൂ എന്ന കുറിപ്പോടെയാണ് നയൻതാരയുടെ പോസ്റ്റർ.ഏപ്രിൽ 23ന് ആണ് റിലീസ്.
രേവതി,ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കാമറ - മനുഷ് നന്ദൻ, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, സംഗീതം -സുഷിൻ ശ്യാം, ഗാനങ്ങൾ - അൻവർ അലി,ആക്ഷൻ കോറിയോഗ്രാഫി - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്,ഡാൻസ് കോറിയോഗ്രാഫി - ഷോബി പോൾ രാജ്, കോസ്റ്റ്യൂം ഡിസൈനർ - ധന്യ ബാലകൃഷ്ണൻ,പ്രൊഡക്ഷൻ ഡിസൈൻ - ഷാജി നടുവിൽ, ജിബിൻ ജേക്കബ്ബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്,സിങ്ക് സൗണ്ട് -വൈശാഖ്.പി, പ്രൊസക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്,ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിംഗ്, നിരുപമ പിന്റോ, ജസ് വിൻ ബോബൻ, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി,
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്, സി.ആർ. സലിം,സുബാഷ് മാനുവൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പാട്രിയറ്റിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാർ സി.വി. സാരഥിയും രാജേഷ് കൃഷ്ണയും ആണ്.