'മനസോടെ ഇത്തിരി മണ്ണ് ' പദ്ധതിയിലേക്ക് 15 സെന്റ് സ്ഥലം
Monday 26 January 2026 1:23 AM IST
മുടപുരം :അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ 'മനസോടെ ഇത്തിരി മണ്ണ് ' പദ്ധതിയിലേക്ക് പെരുങ്ങുഴി ചിലമ്പിൽ 'സഖാവിൽ' കെ.എസ്.അബ്ദുൾ വഹീദിന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് വസ്തുവിന്റെ ആധാരം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തും അഴൂർ പഞ്ചായത്തും സംയുക്തമായി തിരഞ്ഞെടുത്ത അതിദരിദ്രരായ 4 പേർക്കാണ് വസ്തു സൗജന്യമായി നൽകിയത്. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ,അബ്ദുൽ റഷീദ്,അഡ്വ.അനിലാൽ.എസ്.വി,ജാസിം തുടങ്ങിയവർ പങ്കെടുത്തു.